IndiaKeralaLatestThiruvananthapuram
താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്, കോവിഡ് ബാധിതനായ സമയത്ത് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് ട്രംപ്
സിന്ധുമോൾ. ആർ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായ സമയത്ത് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും രോഗബാധിതനായ സമയത്ത് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും പറഞ്ഞ ട്രംപ് പിന്തുണകള്‍ തുടര്‍ന്നും വേണമെന്നും ആവശ്യപ്പെട്ടു. കോവിഡ് ബാധിതനായ ശേഷമുള്ള ട്രംപിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. വൈറ്റ്ഹൗസിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തത്.