KeralaLatest

ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപക ശാന്താ വാര്യര്‍ അന്തരിച്ചു

“Manju”

കൊച്ചി: എറണാകുളത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റും ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകയുമായ ശാന്താ വാര്യർ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10-ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.

എബിവിപി മുൻ കാല പ്രവർത്തകനായ പ്രദീപ് വാര്യരുടെ മാതാവാണ്. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. കെ.കെ.ആർ വാരിയരുടെ ഭാര്യയാണ്. 1979-ലാണ് ഇരുവരും ചേർന്ന് എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപിച്ചു. 30,000-ത്തിലേറെ പ്രസവങ്ങളെടുത്ത ഡോക്ടർ എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത.

1963-ലാണ് ശാന്താ വാര്യർക്ക് മെഡിക്കൽ ബിരുദം ലഭിക്കുന്നത്. തുടർന്ന് സർക്കാർ സർവീസിൽ കുറച്ച് കാലം സേവനമനുഷ്ഠിച്ചു. പിന്നാലെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പഠനശേഷമാണ് ഭർത്താവുമായി ചേർന്ന് ലക്ഷ്മി ആശുപത്രി സ്ഥാപിക്കുന്നത്. രോ​ഗികളുടെ ക്ഷേമം ഉറപ്പാക്കിയുള്ള ചികിത്സയ്‌ക്കാണ് അവർ പ്രാധാന്യം നൽകിയത്. ഡോ. ശാന്താ വാര്യരുടെ നിര്യാണത്തിൽ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അനുശോചനം അറിയിച്ചു.

Related Articles

Back to top button