ErnakulamLatest

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 62 ഒഴിവുകള്‍

“Manju”

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ സ്ഥിരനിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.

• അസിസ്റ്റന്റ് എന്‍ജിനീയര്‍- ഇലക്‌ട്രിക്കല്‍, ഒഴിവുകള്‍-3, ഇലക്‌ട്രോണിക്‌സ്-1, ഇന്‍സ്ട്രുമെന്റേഷന്‍-2, വെല്‍ഡിങ്-20, സ്ട്രക്ച്ചറല്‍-10, പൈപ്പ് -15, എന്‍ജിനീയറിങ്-3, ഇലക്‌ട്രിക്കല്‍ ക്രെയിന്‍സ്-2, പെയിന്റിങ്-2.
യോഗ്യത-ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇസി/ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍ ബ്രാഞ്ചിന് ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും ഷിപ്പ്‌യാര്‍ഡ്/ഡോക്കിയാര്‍ഡ്/എന്‍ജിനീയറിങ് കമ്ബനിയില്‍ ബന്ധപ്പെട്ട കേസില്‍ ഐടിഐ(എന്റ്റിസി) സര്‍ട്ടിഫിക്കറ്റും നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

അക്കൗണ്ടന്റ്-2. യോഗ്യത: എംകോം ബിരുദവും ഫിനാന്‍സ്/അക്കൗണ്ടിംഗ് മേഖലയില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബിരുദവും സിഎ/സിഎംഎ ഇന്റര്‍മീഡിയറ്റ് പാസ് സര്‍ട്ടിഫിക്കറ്റും ഫിനാന്‍സ്/അക്കൗണ്ടിംഗില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍-1, യോഗ്യത- ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ 60% മാര്‍ക്കോടെ പാസായിരിക്കണം. അല്ലെങ്കില്‍ കമേര്‍ഷ്യല്‍ പ്രാക്ടീസ്/കമ്ബ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ഐടിയില്‍ ത്രിവത്‌സര ഡിപ്ലോമ 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം. എസ്‌എപി/എംഎസ് ഓഫീസ് മുതലായവയില്‍ പ്രാവീണ്യം അഭിലഷണീയം. ഓഫീസ് വര്‍ക്കില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഐടി)-1, യോഗ്യത- കമ്ബ്യൂട്ടര്‍ സയന്‍സ്/ഐടി/കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബ്രാഞ്ചില്‍ 60% മാര്‍ക്കോടെ ത്രിവത്‌സര എന്‍ജിനീയറിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയം. നെറ്റ് വര്‍ക്കിംഗ്/സിസ്റ്റംസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.

പ്രായപരിധി 20.12.2021 ല്‍ 45 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ് 400 രൂപ. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ 28000-110000 രൂപ ശമ്പളനിരക്കില്‍ സൂപ്പര്‍വൈസറി തസ്തികകളില്‍ നിയമിക്കും. പ്രതിമാസം 50456 രൂപ ശമ്പളം ലഭിക്കുന്നതാണ്.

Related Articles

Back to top button