KeralaLatest

ശക്തമായ മഴ; പമ്പാനദി കരകവിഞ്ഞു

“Manju”

ശബരിമല : രണ്ട് മണിക്കൂറിലേറെ തുടര്‍ച്ചയായി തകര്‍ത്ത് പെയ്ത മഴയില്‍ അപ്രതീക്ഷിതമായി പമ്പാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയില്‍ തടഞ്ഞു നിര്‍ത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്.

പമ്പ ഗവ. ആശുപത്രിക്ക് അടുത്തുള്ള ഗണപതി കോവിലിന്റെ പടിക്കെട്ട് വരെ വെള്ളം എത്തി. ത്രിവേണി ചെറിയ പാലം വഴി തീര്‍ഥാടകര്‍ ഗണപതി കോവില്‍ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവന്‍ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞത്.

Related Articles

Back to top button