IdukkiKeralaLatest

ആദ്യം ദ്രവ പരിശോധന പിന്നീട് സ്രവ പരിശോധന

“Manju”

തൊടുപുഴ • നിരീക്ഷണത്തിൽ കഴിയുന്നതിനിടെ സ്രവ പരിശോധനയ്ക്കു പോയ ആളെ മദ്യം വാങ്ങാനുള്ള ബാറിലെ ക്യൂവിൽ കണ്ടെത്തി. സംഭവമറിഞ്ഞെത്തിയ പൊലീസ് കേസ് എടുത്തു. വണ്ണപ്പുറം സ്വദേശിയായ യുവാവിനെതിരെ ആണു ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ചതിന്റെ പേരിൽ കേസെടുത്തു

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള ഇയാൾ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സ്രവ പരിശോധനയ്ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷം ബാർ ഹോട്ടലിലെ ക്യൂവിൽ മദ്യം വാങ്ങാൻ നിൽക്കുകയായിരുന്നു.

തെർമൽ സ്‌കാനർ പരിശോധനയിൽ പനി കണ്ടതോടെ മാറ്റി നിർത്തി. സംശയം തോന്നി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണത്തിൽ കഴിയുന്ന ആളാണെന്നു മനസ്സിലായത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളെ വീണ്ടും നിരീക്ഷണത്തിലാക്കി.

Related Articles

Back to top button