HealthLatest

മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും കഞ്ഞി വെള്ളം

“Manju”

തിളക്കവും മിനുസവുമുള്ള മുടിയിഴകള്‍ മുഖസൗന്ദര്യം പല മടങ്ങ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹെയര്‍ കെയര്‍ പ്രൊഡക്ടുകളുടെ എണ്ണം നാള്‍ക്കുനാള്‍ വിപണിയില്‍ കൂടുന്നു.
ഹെയര്‍ കെയര്‍ വിഭാഗത്തില്‍ കഞ്ഞിവെള്ളത്തിന്റെ ഉപയോഗം അടുത്തിടെ ട്രെന്‍ഡ് ആയിരുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും കഞ്ഞി വെള്ളം മികച്ചതാണെന്നാണ് പറയപ്പെടുന്നത്.

ഗുണങ്ങള്‍

  • പണ്ടു കാലം മുതല്‍ വിവിധ ദക്ഷിണ ഏഷ്യന്‍ വിഭാഗങ്ങള്‍ മുടിയില്‍ കഞ്ഞിവെള്ളം ഉപയോഗിച്ചിരുന്നു.

മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പല ഘടകങ്ങളും കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ളതായി ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 70 മുതല്‍ 80 ശതമാനം വരെ സ്റ്റാര്‍ച്ചും മറ്റു വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴിച്ചില്‍ തടഞ്ഞ്, മുടി
വളര്‍ച്ച സാധ്യമാക്കുന്ന ഇനോസിറ്റോളും കഞ്ഞിവെള്ളത്തിലുണ്ട്.
മികച്ച ഫലത്തിന്
കഞ്ഞി വെള്ളം സ്കിന്‍ കെയര്‍ റുട്ടീനിന്റെ ഭാഗമായി ഉപയോഗിക്കാനുള്ള പല തരം വഴികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
ഷാംപൂ ഉപയോഗിച്ച്‌ തലമുടി കഴുകിയ ശേഷം കഞ്ഞിവെള്ളം കൊണ്ട്

  • മുടിയിഴകളില്‍ മസാജ് ചെയ്യാം. 15 മിനിറ്റിന്ശേഷം കഴുകിക്കളയാം.
    മസാജ് ചെയ്ത് ഉപയോഗിക്കുന്നത് പോലെ സ്പ്രേ ചെയ്തും ഉപയോഗിക്കാം.
  • ചില ആളുകള്‍ ഹെയര്‍ മാസ്കിങ് ചെയ്യാറുണ്ട്. മുടി മറയ്ക്കുന്ന രീതിയില്‍ കഞ്ഞിവെള്ളം ഹെയര്‍മാസ്ക് ചെയ്ത് അരമണിക്കൂറിന് ശേഷംകഴുകിക്കളയാം.

ശ്രദ്ധിക്കേണ്ടത്

  • ഫെര്‍മന്റഡ് റൈസ് വാട്ടര്‍ അസിഡിക്കായതു കൊണ്ട് തന്നെ ചിലരില്‍ അത് അലര്‍ജി ഉണ്ടാക്കാം. മാത്രമല്ല ഡ്രൈ ഹെയറില്‍ ഇത് ഉപയോഗിച്ച ശേഷം കഴുകി കളഞ്ഞില്ലെങ്കില്‍ താരനും അണുബാധയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button