കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
Related Articles
Check Also
Close