KeralaLatest

സർഗ്ഗോത്സവത്തിന് തിരിതെളിഞ്ഞു

“Manju”

  

പോത്തൻകോട് : സർഗ്ഗകൈരളി ആർട്സ് & സ്പോർട്സ് ക്ലബിന്റെ 27-ാമത് വാർഷികം, ലൈബ്രറി & റീഡിംഗ് റൂമിന്റെ പത്താമത്  വാർഷികം, എട്ടാമത് സമൂഹ വിവാഹം സർഗ്ഗോത്സവത്തിന് തിരിതെളിഞ്ഞു.  ഇന്ന് (22-12-2023 വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് സർഗ്ഗകൈരളി പ്രസിഡന്റ് കെ.മധു പതാക ഉയർത്തിയതോടെ സർഗ്ഗോത്സവം അരംഭിച്ചു. രാവിലെ 10 മണിക്ക് കോലിയക്കോട് സൊസൈറ്റി ഹാളിൽ നടന്ന സർഗ്ഗകൈരളി പ്രതിഭാ പുരസ്കാര സമർപ്പണവും നിർദ്ധന യുവതികളുടെ വിവാഹവും നടന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി  സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു. സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല  മഹനീയ സാന്നിദ്ധ്യമായി. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, നഗര സഭ കൗൺസിലറും ബി.ജെ.പി. ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ്, കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ വി.എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ഷീലാകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സജീവ്, കോലിയക്കോട് വാർഡ് മെമ്പർ എൽ സിന്ധു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോലിയക്കോട് മണ്ഡലം പ്രസിഡന്റ് കെ.കിരൺദാസ്, പെറ്റൽസ് വില്ല അസോസിയേഷൻ ട്രഷറർ ഷാഗിൻ ടി.വി., ആറ്റിങ്ങൽ കരിയർ ഗൈഡൻസ് ബി തുളസീധരൻ നായർ, സർഗ്ഗ കൈരളി വനിതാവേദി സെക്രട്ടറി അഖില ഷിജു, ബാലജനവേദി സെക്രട്ടറി എൻ.എസ്. അമേയ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി ജി മോഹനൻ സ്വാഗതം ആശംസിച്ച യോഗത്തിന് ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ അജി എം. നന്ദി രേഖപ്പെടുത്തി.

സർഗ്ഗകൈരളിയുടെ ആഭിമുഖ്യത്തിൽ നടന്ന സമൂഹവിവാഹം

12 മണിക്ക് സമൂഹ വിവാഹവും വൈകിട്ട് 6 മണിമുതൽ ലൈബ്രറി കലോത്സവവും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡ് വിതരണവും ഡി.കെ.മുരളി എം.എൽ.. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ തിരുവനന്തപുരം ജില്ല സെക്രട്ടറി പേരയം ശശി മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനന്‍, സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ എസ്.ആർ.ലാൽ, തിരുവനന്തപുരം ജില്ല ലൈബ്രറി കൗൺസിൽ അംഗം ലേഖാ കുമാരി, നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എസ്. ശ്രീവത്സൻ, കഥാകൃത്ത് ശ്രീജ പ്രവീൺ, കവയത്രി സന്ധ്യാപത്മ, ലൈബ്രേറിയൻ ദീപ കെ.ആർ എന്നിവസർ പങ്കെടുത്ത ചടങ്ങിന് സർഗ്ഗ കൈരളി പ്രസിഡന്റ് എസ്. അരുൺ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജി മോഹനൻ സ്വാഗതവും വനിത ലൈബ്രേറിയൻ രമ്യ അരുൺ കൃതജ്ഞതയും രേഖപ്പെടുത്തി. രാത്രി 9 മണിമുതൽ തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക നാടകം അരങ്ങേറി.

ഡിസംബർ 23 ന് ശനിയാഴ്ച ഹരി മൈപറമ്പിൽ നയിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം കിസ് കാർണിവൽ നടക്കും. 5000, 3000, 2000 എന്നിങ്ങനെ വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കും. രാത്രി 7.30 മുതൽ രഞ്ജിത്ത് നയിക്കുന്ന വയലിൻ ഫ്യൂഷൻ.

ഡിസംബർ 24 ന് വൈകിട്ട് 6 മണിമുതൽ സംസ്ഥാനതല തിരുവാതിര മത്സരം. 4001, 3001, 2001 എന്നിങ്ങനെ വിജയിക്കുന്ന ടീമിനെ ക്യാഷ് പ്രൈസ് ലഭിക്കും. രാത്രി 8 മണിമുതൽ തിരുവനന്തപുരം ജോസ്കോയുടെ ഗാനമേള

ഡിസംബർ 25 ന് രാത്രി 7 മണിമുതൽ സർഗ്ഗോത്സവം ഡാൻസ് മെഗാഷോ. സമാപന ദിവസമായ ഡിസംബർ 26 ന് വൈകിട്ട് 6.30 ന് സമാപന സമ്മേളനം. സർഗ്ഗകൈരളി രക്ഷാധികാരം ബിജുലാൽ എസ്.എസ്. അദ്ധ്യക്ഷനാകുന്ന യോഗം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ..റഹീം മഹനീയ സാന്നിദ്ധ്യം വഹിക്കുന്ന യോഗത്തിൽ ശ്രീനാരായണ ഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തും, മുഖ്യാതിഥിയായി കിടിലം ഫിറോസ് പങ്കെടുക്കുന്ന ചടങ്ങിൽ പ്രശസ്ത കവി വിഭു പിരപ്പൻകോട്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.അനിൽകുമാർ, പോത്തൻകോട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.. ഇതിഹാസ് താഹ, സി.പി.(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ..സലീം, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.വെമ്പായം അനിൽകുമാർ, ബി.ജെ.പി. തിരുവനന്തപുരം ജില്ല ട്രഷറർ എം.ബാലമുരളി, സിനിമ സംവിധായകൻ രാജീവ് അഞ്ചൽ, പെറ്റൽസ് വില്ല അസോസിയേഷൻ സെക്രട്ടറി സുനിൽ ഭാസ്കർ, സാഹിത്യകാരനും, സാമഹ്യപ്രവർത്തകനുമായ ജയൻ പോത്തൻകോട്, സാഹിത്യകാരനും അധ്യാപകനുമായ കുന്നുമംഗലം കൃഷ്ണൻ, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സഹീറത്ത് ബീവി, മാണിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കോലിയക്കോട് മഹീന്ദ്രൻ, എസ്.സുധർമ്മിണി, സി.പി.. നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ്. രാധാകൃഷ്ണൻ, സർഗ്ഗകൈരളി ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ സന്തോഷ് കെ. എന്നിവർ സംസാരിക്കും. ആഘോഷ കമ്മിറ്റി കൺവീനർ അർജുനൻ ബി.എം. കൃതജ്ഞത രേഖപ്പെടുത്തും. 27-ാംമത് സർഗ്ഗോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂർ പതി ഫോക്ക് ബാന്റിന്റെ ഓളുള്ളേരി നാടൻപാട്ട് മെഗാ ഷോ അരങ്ങേറും.

Related Articles

Back to top button