യു.കെയില്‍ സാമൂഹിക വ്യാപനം : സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
ലണ്ടന്‍: കോവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ യു.കെയില്‍ പടര്‍ന്നു പിടിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സജിദ് ജാവിദ്. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഇംഗ്ലണ്ടില്‍ 261 കേസുകളും സ്കോട്ട്ലാന്‍ഡില്‍ 71 കേസുകളും, വെയില്‍സില്‍ നാലും രോഗികളാണുള്ളത്. ആകെ മൊത്തം യു.കെയുടെ കണക്കെടുത്താല്‍ 336 രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇവയെല്ലാം വിദേശയാത്ര നടത്താത്ത രോഗികളുടെ കണക്കാണ്. ഇതില്‍ നിന്നും യു.കെയില്‍ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു.
യു.കെയുടെ റെഡ് ലിസ്റ്റില്‍, യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയ ചേര്‍ത്തതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രജ്ഞന്മാര്ക്ക് പുതിയ വകഭേദത്തെ ചെറുക്കാനുള്ള വഴി തുറന്നു കിട്ടുന്നത് വരെ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.