IndiaLatest

ഇന്ത്യന്‍ കരസേനാ ഉപമേധാവി ഇന്ന് ഖത്തറില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സി.പി മൊഹന്തി ഇന്ന് ഖത്തര്‍ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശന പദ്ധതികളാണ് അദ്ദേഹത്തിന് ഖത്തറിലുള്ളതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉദ്ദേശിച്ചാണ് ജനറല്‍ സി.പി മൊഹന്തി ഖത്തര്‍ സന്ദര്‍ശനം നടത്തുന്നത്.

പ്രതിരോധ മന്ത്രാലവുമായും ഖത്തര്‍ സായുധസേന വിഭാഗവുമായും മൊഹന്തി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ എമിറി ലാന്‍ഡ് ഫോഴ്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലും മുഹമ്മദ് ബിന്‍ മുഹമ്മദ് മിലിറ്ററി കോളേജിലും ജനറല്‍ സി.പി മൊഹന്തി സന്ദര്‍ശനം നടത്തും.

Related Articles

Back to top button