IndiaLatest

നൂതന സംവിധാനങ്ങളോടെ രാജസ്ഥാനില്‍ ശാന്തിഗിരി സിദ്ധ ആന്‍ഡ് ആയുര്‍വേദ ആശുപത്രി

“Manju”

ഭിവാഡി: രാജസ്ഥാനിലെ ഭിവാഡിയില്‍ നൂതന സംവിധാനത്തോടെ ശാന്തിഗിരി സിദ്ധ ആന്‍ഡ് ആയുര്‍വേദ ആശുപത്രി. നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഇന്നലെ (01/03/24) തിജാര നിയോജകമണ്ഡലം എംഎല്‍എ മഹന്ത് ബാലക്‌നാഥ് യോഗിജി നിര്‍വഹിച്ചു. ഉത്തരേന്ത്യയിലുടനീളമുള്ള ശാന്തിഗിരിയുടെ സംരംഭങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിന്റെ തനത് ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശാന്തിഗിരിയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പുതുക്കിയ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

പഞ്ചകര്‍മ്മ ചികിത്സാവിധിക്കള്‍ക്കായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള പ്രത്യേക വാര്‍ഡുകള്‍, ഫാര്‍മസി, ലബോറട്ടറി, ഔട്ട് പേഷ്യന്‍്‌റ് വിഭാഗം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.

ന്യൂഡല്‍ഹി സോണ്‍ ജനറല്‍ മാനേജര്‍ ഡോ. കിരണ്‍ ശ്രീധര്‍, സീനിയര്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്)  മനു നായര്‍, വ്യവസായികളായ സതേന്ദര്‍ ചൗഹാന്‍, എച്ച് കെ ഗൗര്‍, വിപിന്‍ ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

Related Articles

Back to top button