IndiaLatest

‘ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീര്‍ഘമായ കുറിപ്പുമായി പ്രധാനമന്ത്രി

“Manju”

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അത്യന്തം ദുഖമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. അല്പം മുന്‍പാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചത്.
‘തമിഴ്നാട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് സൈനികരും മരണപ്പെട്ടതില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചുറുചുറുക്കോടെ അവര്‍ രാജ്യത്തെ സേവിച്ചു. അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് വളരെ മികച്ച ഒരു സൈനികനായിരുന്നു. ഒരു രാജ്യസ്നേഹി. നമ്മുടെ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വീക്ഷണവും തന്ത്രപരമായ കാര്യങ്ങളിലെ അഭിപ്രായങ്ങളും ഒന്നാംതരമായിരുന്നു. അദ്ദേഹത്തെ വിയോഗം തന്നെ ദുഖിപ്പിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
63 വയസുകാരനായ ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് വീണിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരില്‍ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബിപിന്‍ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അഞ്ച് പേര്‍ ബിപിന്‍ റാവത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണ്.

Related Articles

Back to top button