InternationalLatest

വാക്സിനെടുക്കാന്‍ കൃത്രിമക്കൈ, കയ്യോടെ പൊക്കി നഴ്സ്

ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിലാണ് സംഭവം

“Manju”

ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു. കുത്തിവയ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്കു വച്ചതും, അവര്‍ ഒന്നു ഞെട്ടി.
കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ് കണ്ണുരുട്ടിയൊന്നു നോക്കിയപ്പോള്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി.
‘പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച്‌ എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോ‍ര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനല്‍ കുറ്റം ചുമത്തിയേക്കും

Related Articles

Back to top button