KeralaLatest

രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല്

“Manju”

തിരുവനന്തപുരം: അപകടത്തില്‍ അടക്കം എല്ലിന് ക്ഷതം ഏല്‍ക്കുന്ന രോഗികളെ പരിചരിക്കുന്ന ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കണ്ടു പിടിക്കേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാരായ രോഗികള്‍.

ബന്ധുവിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ കൃഷ്ണദാസ് എന്ന വ്യക്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദയനീയ അവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പാര്‍ക്കിങ് സ്ഥലത്ത് പ്രായമായ സ്ത്രീകളാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ മൂന്നര കിലോ കരിങ്കല്ല് തെരഞ്ഞത്. കരിങ്കല്ല് അല്ലെങ്കില്‍ മണല്‍ കൊണ്ടുവരാനാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ അവര്‍ കൊണ്ടുവന്ന കല്ലില്‍ മൂന്നരകിലോ കഴിഞ്ഞുള്ളത് നഴ്‌സിങ് സ്‌റ്റേഷന് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും ഫേസ്ബുക്ക് പോസ്റ്റിന് ഒപ്പം ഉണ്ട്. ആരോഗ്യരംഗത്ത് നമ്ബര്‍ വണ്‍ കേരളം എന്നു പറയുന്നിടത്താണ് ഈ ദയനീയ സംഭവം.

പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശ്ശൂര്‍ medical college ല് casualty യില്‍ ഒരു ബന്ധുവിനെ കൊണ്ട് പോയതാണ്.. വണ്ടി park ചെയ്‌യുന്നിടത്ത് രണ്ടു പ്രായമായ സ്ത്രീകള്‍ എന്തോ തിരയുന്നത് കണ്ടു

കാശോ സ്വര്‍ണ്ണമോ ആകുമെന്ന് കരുതി എന്ത് പറ്റി?’ എന്ന് ചോദിച്ചപ്പോള്‍, “കുറച്ച്‌ കരിങ്കല്ല് കിട്ടുമോ മോനേ? ” എന്ന് അവരുടെ ചോദ്യം..

കരിങ്കല്ലോ? “

മണലായാലും മതി.. “

ദ് ദെന്തിനു? “

നേഴ്സ് കൊണ്ടരാന്‍ പറഞ്ഞതാ.. മൂന്നര കിലോ വേണം.. “

എനിക്കൊരു എത്തും പിടിയും കിട്ടിയില്ലതിരക്കുണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടുന്ന് പോന്നു!

അവസാനം ബന്ധുവിന് 3 സ്റ്റിച് ഇട്ട്, TT അടിക്കാന്‍ ചെന്നപ്പോഅവിടെ കരിങ്കല്ല്, മെഷീനില്‍ തൂക്കം നോക്കുന്നത് കണ്ടു

മൂന്നര കിലോ കഴിഞ്ഞു ബാക്കി ഉള്ള കല്ലുകളാണ് ചിത്രത്തില്‍

സംഭവം, ortho വിഭാഗത്തില്‍, എല്ലൊടിഞ്ഞ ആള്‍ക്ക് weight ഇടാനുള്ള സംവിധാനമാണ് അവരവിടെ ഒരുക്കിയത്.

പ്രകൃതി സൗഹൃദ മെഡിക്കല്‍ കോളേജ് ഓഫ് തൃശ്ശിവപേരൂര്‍…!

 

 

 

 

 

Related Articles

Back to top button