KannurKeralaLatest

ടി.പി കേസ് സാക്ഷിക്കെതിരായ വധശ്രമം: ശക്തമായ നടപടി വേണമെന്ന് എന്‍.വേണു

“Manju”

വി.എം.സുരേഷ്കുമാർ

വടകര: ടി.പി.ചന്ദ്രശേഖരന്‍ വധഗൂഡാലോചനയില്‍ കുറ്റവാളികളായ സി.പി.എം നേതാക്കള്‍ക്കെതിരെ സാക്ഷി പറഞ്ഞ പാനൂര്‍ കണ്ണങ്കോട്ടെ വല്‍സനെ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ആവശ്യപ്പെട്ടു.

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സാക്ഷി പറയുന്നതില്‍ നിന്നും പാനൂര്‍ പ്രദേശത്തെ ആളുകളെ പിന്തിരിപ്പിക്കാന്‍ ശക്തമായ ഭീഷണി കേസ്സിന്റെ വിചാരണ ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഇത്തരം കൊലവിളികളെ അതിജീവിച്ചാണ് നാടിനെ നടുക്കിയ അരുംകൊലക്കെതിരെ നിര്‍ഭയം സാക്ഷി പറയാന്‍ മനുഷ്യ സ്‌നേഹികളായ ചിലരെങ്കിലും തയ്യാറായത്. ടി.പി.വധഗൂഡാലോചനയില്‍ മുഖ്യപങ്കുവഹിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പി.കെ.കുഞ്ഞനന്തന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചപ്പോള്‍ സാക്ഷികള്‍ക്കെതിരെ ശക്തമായ പ്രചാരണമാണ് സി.പി.എം നേതൃത്വം നടത്തിയത്. കൃത്യമായ അജണ്ട ഇതിനു പിന്നിലുണ്ടെന്നതിന്റെ തെളിവാണ് വല്‍സനെതിരെ നടന്ന അക്രമം. കുഞ്ഞനന്തനെ മാന്യനാക്കാന്‍ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്ത് വന്നത് സൂചിപ്പിക്കുന്നത് കൊലയാളികളും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധമാണ്. അതുകൊണ്ട് തന്നെ വത്സനെതിരെ നടന്ന വധശ്രമം ഗൗരവപൂര്‍വ്വം കാണണമെന്നും അവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് സംരക്ഷണം ഉണ്ടാകണമെന്നും വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button