KeralaLatestThiruvananthapuram

ശാന്തിഗിരി ശാന്തിമഹിമ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം :ലോക പരിസ്ഥിതി ദിനത്തോ ടനുബന്ധിച്ച് (2021 ജൂൺ 5) ശാന്തിഗിരി ശാന്തിമഹിമ നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിജയികളെ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഖ്യാപിച്ചു.

സീനിയർ വിഭാഗത്തിൽ സത്യചിത്തൻ. കെ.ജെ (കോഴിക്കോട് ഏരിയ) അതുൽ. ടി.പി. (കോഴിക്കോട് ഏരിയ)
സുദർശൻ മോഹൻ (മലപ്പുറം ഏരിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ജൂനിയർ വിഭാഗത്തിൽ തലശ്ശേരി ഏരിയയിൽ നിന്നുള്ള സൽപ്രിയൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം റൂറൽ ഏരിയയിലെ നല്ലചിത്തൻ.ജി രണ്ടാം സ്ഥാനവും ഹരിപ്പാട് ഏരിയയിലെ ജ്യോതിസ് നാരായൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ഇതോടൊപ്പം കോവിഡ് മഹാമാരിക്കെതിരെ ശാന്തിഗിരി ആശ്രമം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശാന്തിമഹിമയുടെ നിർണ്ണായക പ്രവർത്തനങ്ങളെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രത്യേകം അഭിനന്ദിച്ചു

Related Articles

Back to top button