IndiaLatest

യു.പി പോലീസിന്റെ ക്രൂര ദൃശ്യങ്ങള്‍ :വീഡിയോ

“Manju”

ഒരു കുഞ്ഞിനെ മാറോടടക്കി പിടിച്ചു നില്‍ക്കുന്നയാളെ പൊലീസ്​ ലാത്തിക്കൊണ്ട്​ പൊതിരെ തല്ലുന്നു, ഭയന്ന്​ കരയുന്ന കുഞ്ഞുമായി അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കു​മ്പോള്‍ പൊലീസ്​ പിറകെയെത്തി വളഞ്ഞു പിടിക്കുന്നു, കുഞ്ഞിനെ പറിച്ചെടുക്കാന്‍ നോക്കുന്ന പൊലീസിനോട്​ ‘അതിനെ വെറുതെവിടൂ, അമ്മയില്ലാത്ത കുഞ്ഞാണിത്​’ എന്ന്​ പറഞ്ഞ്​ നിസഹായനായി അയാള്‍ കരയുന്നു..
ഭയന്നു കരയുന്ന ഒരു കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നില്‍ക്കുന്നയാളെ ഒരു പൊലീസ്​ ഉദ്യേഗസ്​ഥന്‍ ലാത്തികൊണ്ട്​ നിര്‍ദയം തല്ലുന്നതാണ്​ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്​. സമീപത്തായി ​പൊലീസ്​ വാഹനവും മറ്റു പൊലീസ്​ ഉദ്യോഗസ്​ഥരുമൊക്കെയുണ്ട്​. ക​ുഞ്ഞിനെ ഉപദ്രവിക്കരുതെന്ന്​ നിലവിളിച്ചുകൊണ്ട്​ അയാള്‍ ഒാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, പിറകെ ഒാടിയെത്തുന്ന പൊലീസ്​ അയാളെ തടഞ്ഞു നിര്‍ത്തുന്നു. ഈ സമയമത്രയും നിലവിളിച്ചു കരയുകയാണ്​ അയാളുടെ മാറില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചെറിയ കുട്ടി.
കുട്ടിയെ അയാളില്‍ നിന്ന്​ പറിച്ചെടുക്കാനും പൊലീസ്​ ശ്രമിക്കുന്നുണ്ട്​. നിലവിളിച്ചു കരയുന്ന കുട്ടി അയാളില്‍ നിന്നുള്ള പിടിവിടുന്നില്ല. ‘അമ്മയില്ലാത്ത കുഞ്ഞാണിത്​, അതിനെ ഉപദ്രവിക്കരുത്​’ എന്ന്​ കരഞ്ഞു പറയുന്നുണ്ട്​ അടിയേറ്റയാള്‍. എന്നാല്‍, പൊലീസിന്‍റെ ക്രൂരതയില്‍ അല്‍പം പോലും അയവു വരുന്നില്ല.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്തിലെ അക്​ബര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ്​ സംഭവം. ഒ.പി ഡിപ്പാര്‍ട്ടുമെന്‍റിലെ സമരവുമായി ബന്ധപ്പെട്ടാണ്​ പൊലീസ്​ അവിടെ എത്തിയതെന്നാണ്​ പ്രാഥമികമായി ലഭിക്കുന്ന വിവരം. മര്‍ദനമേറ്റയാള്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്​. അതേസമയം, മര്‍ദനമേറ്റയാളുടെ സഹോദരനാണ്​ ആശുപത്രിയിലെ ജീവനക്കാരനെന്നും ജീവനക്കാരനായ സ​ഹോദരനെ പൊലീസ്​ കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാന്‍ ശ്രമിച്ചയാളിനാണ്​ മര്‍ദനമേറ്റതെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്​.


പൊലീസ്​ ക്രൂരതയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധമുയര്‍ന്നു. ചെറിയ തോതില്‍ ബലം പ്രയോഗിക്കുക മാത്രമാണ്​ ചെയ്​തതെന്നായിരുന്നു പൊലീസിന്‍റ ആദ്യ വിശദീകരണം. സ്​ഥിരമായി ശല്യമുണ്ടാക്കുന്നയാളുടെ സഹോദരനാണ്​ മര്‍ദനമേറ്റതെന്നും പൊലീസ്​ വിശദീകരിച്ചിരുന്നു. പ്രതിഷേധം ശക്​തമായതോടെ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും യു.പി പൊലീസ്​ ട്വീറ്റ്​ ചെയ്​തു.

Related Articles

Back to top button