IndiaLatest

ജനറല്‍ ബി​പി​ന്‍ റാ​വ​ത്തി​ന്റെ​യും ഭാര്യയുടെയും സം​സ്കാ​രം വൈ​കി​ട്ട്

“Manju”

ന്യൂ​ഡ​ല്‍​ഹി: ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ജീവന്‍ പൊലിഞ്ഞ സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ജനറല്‍ ബി​പി​ന്‍ റാ​വ​ത്തി​ന്റെയും ഭാ​ര്യ മ​ധു​ലി​ക​യു​ടെ​യും സം​സ്‌​കാ​രം 4.45ന് ​ഡ​ല്‍​ഹി ബ്രാ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ജനറലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

റാ​വ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ര​ണ്ടു​വ​രെ​യാ​ണ് പൊ​തു​ദ​ര്‍​ശ​നം. മൃ​ത​ദേ​ഹം 3.30ഓ​ടെ ബ്രാ​ര്‍ സ്‌​ക്വ​യ​റി​ല്‍ എ​ത്തി​ക്കും. തു​ട​ര്‍​ന്ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​ക​രി​ക്കും.‌ ഇതിനിടെ , ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്. ലി​ഡ്ഡ​റു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഡ​ല്‍​ഹി​യി​ലെ ബ്രോ​ര്‍ സ്‌​ക്വ​യ​ര്‍ ശ്മ​ശാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ലി​ഡ്ഡ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍, ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ, വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ര്‍​ചീ​ഫ് മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ആ​ര്‍.​ഹ​രി​കു​മാ​ര്‍, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യ​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

Related Articles

Back to top button