IndiaLatest

കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു ആറ് മരണം

“Manju”

കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ആറ് മരണം മരിച്ചതായി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ സജിന്‍ ബാബുവും എസ്‌പി ശില്‍പയും വ്യക്തമാക്കി.

Mangalam-Latest Kerala News, Malayalam News, Politics, Malayalam Cinema,  Sports
മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കയാണ്. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ 11.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം ഇറക്കത്തില്‍വെച്ച്‌ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ്സില്‍ 50ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയലും പരിക്കേറ്റഴവെ പ്രവേശിപ്പിച്ചിരിക്കയാണ്.
ആശുപത്രികള്‍ കുറവുള്ള ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ എത്തിക്കാന്‍ വൈകിയതും മരണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.
അനുശോചിച്ചു മുഖ്യമന്ത്രി : പാണത്തൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞു കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button