Latest

തണ്ണിമത്തന്റെ കുരു ഒഴിവാക്കരുത്; ഗുണങ്ങള്‍ ഇരട്ടി

“Manju”

‍തണ്ണിമത്തന്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഫലമാണ്. ജലാംശം കൂടുതലുളള അത് കഴിക്കുന്നത് ആരോഗ്യത്തിന് തന്നെ വളരെ നല്ലതാണ് . എന്നാല്‍ ഭൂരിഭാഗം ആളുകളും തണ്ണിമത്തന്റെ കുരു കളഞ്ഞായിരിക്കും കഴിക്കുക. പക്ഷെ തണ്ണിമത്തന്റെ കുരുവിലുമുണ്ട് ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍. കടുത്ത വേനലില്‍ ശരീരത്തിലെ ജലാംശം സംരക്ഷിക്കുക മാത്രമല്ല തണ്ണിമത്തന്‍ ചെയ്യുക ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങള്‍ ഇതിന്റെ കുരുവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഭംഗിയുള്ള തിളങ്ങുന്ന ചര്‍മ്മം ആണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും തണ്ണിമത്തന്‍ കുരു നിങ്ങളെ സഹായിക്കും. വറുത്ത തണ്ണിമത്തന്‍ കുരു കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും യുവത്വം തോന്നിക്കാനും നമ്മളെ സഹായിക്കും കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് എതിരായും ഇവ ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടിയുടെ അഴകിനും ഏറെ ഗുണകരമാണ് തണ്ണിമത്തന്‍ കുരു . ഇതിലെ പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് എന്ന ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും സഹായകരമാകും.

Related Articles

Back to top button