IndiaLatest

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

“Manju”

ഒരു സെക്കന്റ് ഹാന്റ് വാഹനം വാങ്ങണമെന്നുണ്ടെങ്കില്‍ പലവിധ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.  പൊതുവായി  ചോദിക്കുന്ന ചോദ്യമാണ് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന്.
ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗ്ഗം ചുവടെ:
1. https://www.uiic.in/vahan/iib_query.jsp ബ്രൗസ് ചെയ്ത് വിവരങ്ങള്‍ അറിയാം.
2. വെഹിക്കിള്‍ രജിസ്റ്റര്‍ നമ്പര്‍, ചേസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍, എന്നിവ നല്‍കുക
3. സബ്മിറ്റ് ചെയ്യുക.
4. പിന്നാലെ പോളിസി നമ്പര്‍, പോളിസി സ്റ്റാറ്റസ്, പോളിസി കാലാവധി, പോളിസിയുടെ കാലാവധി തീരുന്ന സമയം എന്നിവ അറിയാന്‍ സാധിക്കും.
5. കൂടാതെ വാഹനം മുന്‍പ് ഇടിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായകമായ ക്ലെയിം വിവരങ്ങള്‍ അറിയാനും സംവിധാനമുണ്ട്
6. ക്ലെയിമിനായി അപേക്ഷിച്ച വര്‍ഷം, ക്ലെയിമിനുള്ള കാരണമെന്ത്?, മൊത്തം നഷ്ടം എത്ര? തുടങ്ങിയ കാര്യങ്ങളും ഇനിമുതല്‍ അറിയാന്‍ സാധിക്കും.

Related Articles

Back to top button