IndiaLatest

ഫാസ്റ്റ് ഫുഡ് ജീവിതശൈലി ദഹനേന്ദ്രിയ കാന്‍സറിന് വഴിയൊരുക്കും – പഠനറിപ്പോര്‍ട്ട്

“Manju”

 

കണ്ണൂര്‍: ഫാസ്റ്റ് ഫുഡ് ജീവിതശൈലി ദഹനേന്ദ്രിയ അര്‍ബുദത്തിലേക്ക് വഴിതുറക്കുന്നതായി പഠനറിപ്പോര്‍ട്ട്. രുചിയും നിറവും കൂട്ടാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തെ വിനാശകരമായ അവസ്ഥയിലെത്തിക്കുന്നുവെന്നാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകളാണ് പഠനത്തില്‍ പരിശോധിച്ചത്.

ഫാസ്റ്റ് ഫുഡ് കടകള്‍ അനുദിനം വര്‍ദ്ധിക്കുന്നതാണ് ഉത്തരമലബാറിലെ ട്രെന്‍ഡ്.മാംസവിഭവങ്ങളാണ് പലതരത്തില്‍ ഇവിടങ്ങളില്‍ വിറ്റഴിക്കപ്പെടുന്നത്.സന്ധ്യമയങ്ങിയാല്‍ വന്‍ജനകൂട്ടമാണ് ഇവിടങ്ങളിലെത്തുന്നത്. കുടുംബസമേതം ഫാസ്റ്റ് ഫുഡ് കടകളിലെത്തുന്നതും പുതിയ ട്രെന്‍ഡാണ്.
പണം കൊടുത്ത് വാങ്ങുന്ന പണി : മലബാര്‍ കാന്‍സര്‍ സെന്റര്‍പുറത്തുവിട്ട പഠനത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുണ്ടായ
8435രോഗികളില്‍ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട അര്‍ബുദമാണ് കണ്ടെത്തിയത്. അഞ്ചില്‍ രണ്ട് ഭാഗം കേസുകളും അന്നനാളം, വന്‍കുടല്‍ എന്നീ ഭാഗങ്ങളിലാണ്. . ഫാറ്റി ലിവറുള്‍പ്പടെ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും പുതിയ ഭക്ഷണരീതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.അതേസമയം,തിരുവനന്തപുരം ആര്‍.സി.സിയില്‍ ഇതേകാലയളവില്‍ ചികിത്സ തേടിയവരില്‍ വായിലെ കാന്‍സറും ശ്വാസകോശ അര്‍ബുദവുമാണ് ആദ്യം. ഇതിനും താഴേയാണ് വയര്‍, ദഹനേന്ദ്രിയ കാന്‍സറുകള്‍.
യുവാക്കളിലും കുട്ടികളിലും പോലും ഫാറ്റിലിവറടക്കമുള്ള രോഗങ്ങള്‍ സര്‍വ്വസാധാരണമാവുകയാണ്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതികള്‍ മാത്രമാണ് ഇവിടെ പ്രതിയെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.
ചെവികൊള്ളാതെ ആരോഗ്യവകുപ്പ് : നേരത്തെ വടക്കന്‍ കേരളത്തില്‍ അര്‍ബുദം പിടിമുറുക്കന്നത് സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഗൗരവകരമായ പഠനങ്ങള്‍ ആരോഗ്യവകുപ്പ് ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴും ചില ഏജന്‍സികള്‍ നടത്തുന്ന പഠനങ്ങളല്ലാതെ ഗൗരവകരമായ ഗവേഷണം നടക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.ഈക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടത്തണമെന്ന് ഹൈപ്പറ്റോളജിസ്റ്റ് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍ ഡോ ഹരികുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
മലബാര്‍ കാന്‍സര്‍സെന്ററില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആദ്യത്തെ എട്ട് വര്‍ഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വര്‍ഷവും തലയിലുള്ള കാന്‍സറായിരുന്നു കൂടുതല്‍

ഡോ. സൈന സുനില്‍കുമാര്‍ ( കാന്‍സര്‍ രജിസ്ട്രി ആന്‍ഡ് എപ്പിഡെമിയോളജി വിഭാഗം മേധാവി എം.സി.സി)​

Related Articles

Back to top button