HealthLatest

ചെറുള്ളി‌ ചെറിയവനല്ല​ ; ഗുണം വലുതാണ്

“Manju”

കാഴ്ചയിൽ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളാൽ മുമ്പിലാണ് ചെറിയഉള്ളി അഥവാ ബേക്കേഴ്സ് ഗാർലിക്. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ അകറ്റുന്നതിനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമം. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ വിളര്‍ച്ചയെ തടയുന്നു. അരിവാള്‍ രോഗം ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറും. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമായ ചെറിയ ഉള്ളികള്‍ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം. ഉള്ളിയുടെ നീര് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തലയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളഞ്ഞാല്‍ മുടി കൊഴിച്ചിലും താരനും ഇല്ലാതാകും. തലയില്‍ തേയ്ക്കുന്ന എണ്ണയില്‍ ഒന്നോ രണ്ടോ ചെറിയ ഉള്ളി ചേർത്ത് ചെറുതായി ചൂടാക്കിയ ശേഷം തലയോട്ടില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം തല കഴുകിയാല്‍ മുടിക്ക് തിളക്കവും വര്‍ധിക്കും നല്ല ഉറക്കവും ലഭിക്കും.

Related Articles

Back to top button