IndiaLatest

യാചകന്റെ ഭാണ്ഡക്കെട്ട് എണ്ണിതിട്ടപ്പെടുത്താന്‍ ഒരു മണിക്കൂര്‍

“Manju”

അപകടത്തില്‍ പരുക്കേറ്റ യാചകന്റെ ഭാണ്ഡക്കെട്ടിലെ നോട്ട് എണ്ണിതിട്ടപ്പെടുത്താന്‍ പൊലീസിന് വേണ്ടിവന്നത് ഒരു മണിക്കൂര്‍
കഴക്കൂട്ടം: അജ്ഞാത വാഹനമിടിച്ച്‌ പരിക്കേറ്റ് റോഡില്‍ കിടന്ന യാചകന് പൊലീസ് തുണയായി. ദേശീയപാതയില്‍ കണിയാപുരത്തിനടുത്ത് കടത്തിണ്ണയില്‍ ഉറങ്ങിയശേഷം റോഡിലേക്ക് ഇറങ്ങിയ സേലം സ്വദേശി യുവരാജനെയാണ് (75) ഇന്നലെ പുലര്‍ച്ചെ 5ന് അജ്ഞാത വാഹനമിടിച്ചത്.
ബോധരഹിതനായി റോഡില്‍ കിടന്ന ഇയാളെ ഇതുവഴി വന്ന ഹൈവേ പട്രോള്‍ എസ്.ഐ സുനില്‍കുമാര്‍, സി.പി.ഒമാരായ ദീപു, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
അപകട സമയത്ത് യാചകനില്‍ നിന്ന് റോഡിലേക്ക് ചിതറിയ നോട്ടുകെട്ടുകള്‍ കണ്ട് നാട്ടുകാര്‍ അമ്ബരന്നു. ഭാണ്ഡക്കെട്ടില്‍ സൂക്ഷിച്ചിരുന്ന 46000ത്തോളം രൂപയാണ് റോഡിലേക്ക് വീണത്. പൊലീസ് ഒരു മണിക്കൂറോളം സമയമെടുത്താണ് ഇത് എണ്ണിതിട്ടപ്പെടുത്തിയത്. ഇതില്‍ 900 രൂപ ആശുപത്രി ചെലവിനായി കൊടുത്തുവിടുകയും ബാക്കി മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തു.

Related Articles

Back to top button