IndiaLatest

2,000 കോടി മുടക്കി ലുലു മാള്‍

“Manju”

ദുബായ്: ഗുജറാത്തില്‍ മുതല്‍ മുടക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് നീക്കമിടുന്നത് .ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ.യിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 2,000 കോടി രൂപ നിക്ഷേപത്തില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചു. ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്‌ എം.എ.യൂസഫലിയുമാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.

2022 തുടക്കത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി യൂസഫലിക്ക് ഉറപ്പ് നല്‍കി.

Related Articles

Back to top button