InternationalLatest

തുർക്കിയെ പറ്റിച്ച് ചൈന; എർദോഗനെ വിമർശിച്ച് പ്രതിപക്ഷം

“Manju”

ഉയിഗുർ വിഷയത്തിൽ വാക്‌സിൻ കുരുക്കുമായി ചൈന

ബീജിംഗ്: കൊറോണ വാക്‌സിൻ വിതരണത്തിലും സമ്മർദ്ദ തന്ത്രങ്ങളും പറ്റിക്കലുമായി കമ്യൂണിസ്റ്റ് ചൈന. ഏറ്റവും ഒടുവിൽ ചൈനയുടെ കുതന്ത്രത്തിൽ വീണിരിക്കുന്നത് എർദോഗാന്റെ നേതൃത്വത്തിലുള്ള തുർക്കിയാണ്. ചൈനയിൽ നിന്നുള്ള സിനോവാക് വാക്‌സിനാണ് കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കാൻ തുർക്കി തീരുമാനിച്ചത്. ഡിസംബർ മാസം അവസാനം വാക്‌സനെത്തിക്കുമെന്ന് ഉറപ്പുപറഞ്ഞിരുന്ന ചൈന തലേദിവസം വിദേശകാര്യവകുപ്പിലെ സാങ്കേതിക തടസ്സം പറഞ്ഞ് തീയതി മാറ്റി.

എന്നാൽ യഥാർത്ഥ കാരണം ഉയിഗുർ മുസ്ലീം പീഡന വിഷയത്തിൽ തുർക്കിയുടെ പിന്തുണ ലഭിക്കാതിരുന്നതാണെന്നാണ് സൂചന. ആഗോളതലത്തിൽ ചൈന പ്രതിക്കൂട്ടിലായിരിക്കുന്ന ഉയിഗുർ വിഷത്തിൽ മുസ്ലീം രാജ്യങ്ങളുടെ പിന്തുണ തേടി മുഖം രക്ഷിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനിടെ തുർക്കിയിലെ പ്രതിപക്ഷം തുർക്കിഷുകളായ മുസ്ലീംങ്ങളടക്കം ചൈനയുടെ തടവിലുണ്ടെന്ന കാരണം പറഞ്ഞ് ഉയിഗുർ വിഷയത്തിൽ ചൈനക്കെതിരായ നിലപാടാണ് എടുത്തിരിക്കുന്നത്.

എർദോഗൻ തീരുമാനം എടുക്കാത്തതോടെ വാക്‌സിൻ വൈകിപ്പിച്ചുള്ള സമ്മർദ്ദ തന്ത്രമാണ് ചൈന പയറ്റുന്നത്. ഇതിനിടെ ചൈനയ്ക്ക് പിന്തുണ നൽകിയാൽ നിലവിൽ ചൈനയിൽ നിന്നും പലായനം ചെയ്ത് തുർക്കിയിലെത്തിയിരിക്കുന്ന അരലക്ഷം തുർക്കിഷ് മുസ്ലീംങ്ങളെ ചൈനയിലേക്ക് നാടുകടത്തേണ്ടിവരും. ഈ വിഷയത്തിലും പ്രതിപക്ഷം എർദോഗന് എതിരെ കടുത്ത നിലപാട് എടുത്തിരിക്കുകയാണ്.

Related Articles

Back to top button