KeralaLatest

കുതിരാന്‍ തുരങ്കം: 90% പണി പൂര്‍ത്തിയായി

“Manju”

തൃശൂര്‍ ;കുതിരാന്‍ വലതു തുരങ്കത്തിന്റെ ഉള്‍വശത്തെ കോണ്‍ക്രീറ്റിങ് പണികള്‍ പൂര്‍ത്തിയാക്കി. കിഴക്കേ തുരങ്കമുഖം മുതല്‍ പടിഞ്ഞാറെ തുരങ്കമുഖം വരെ മുഴുവന്‍ ഭാഗത്തും മുകളിലും വശങ്ങളിലും ഗാന്‍ട്രി കോണ്‍ക്രീറ്റിങ് നടത്തി കഴിഞ്ഞു. ഇടതു തുരങ്കത്തില്‍ ബലക്ഷയമുള്ള ഭാഗങ്ങളില്‍ മാത്രമേ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളൂ. വലതു തുരങ്കത്തിലൂടെ വാഹനങ്ങള്‍ വിട്ടശേഷം ഇടതു തുരങ്കം അടച്ച്‌ ബാക്കി കോണ്‍ക്രീറ്റിങ് പണികള്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ കമ്പനി അധികൃതര്‍ പറഞ്ഞു.

വലതു തുരങ്കത്തിന്റെ നിര്‍മാണ ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായികഴിഞ്ഞു. ജനുവരി ആദ്യവാരം തുരങ്കം ഗതാഗതത്തിനു സ‍ജ്ജമാകും. എന്നാല്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പഴയ പാത പൊളിച്ചുമാറ്റിയാല്‍ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂ. റോ‍ഡ് പൊളിക്കാന്‍ റോഡിലെ പാറ പൊട്ടിച്ചുനീക്കണം. ഇതു സംബന്ധിച്ച്‌ ഇതുവരെ ധാരണയായിട്ടില്ല എന്നാണ് സൂചന.

തുരങ്കത്തിലെ ഡ്രൈനേജുകളുടെ പണി ഏകദേശം പൂര്‍ത്തിയായി. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ വര്‍ക്കുകളും വൈദ്യുതീകരണവുമാണ് ഇപ്പോള്‍ തുരങ്കത്തിനുള്ളില്‍ നടക്കുന്നത്. എക്സോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുന്ന പണികളും തുടങ്ങി. റോ‍ഡ് മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ ഉടന്‍ തന്നെ തുട‌​​​ങ്ങും.

Related Articles

Back to top button