KozhikodeLatest

ബാലുശേരി സ്‌കൂളില്‍ ഇന്നുമുതല്‍ ഒരേ തരം യൂണിഫോം

“Manju”

കോഴിക്കോട് : ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്നുമുതല്‍ ഒരേ വേഷം ഒരേ യൂണിഫോം.  പുതിയ യൂണിഫോമായ പാന്റും ഷര്‍ട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ പിടിഎയുടെയും അധ്യാപകരുടെയും തീരുമാനത്തെ പൂര്‍ണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ് പുതിയ യൂണിഫോമെന്ന് കുട്ടികള്‍ പറഞ്ഞു.

അതേസമയം മുസ്ലിം യൂത്ത് ലീഗ്, എംഎസ്‌എഫ് തുടങ്ങിയ ചില മുസ്ലിം സംഘടനകള്‍ ഒരേതരം യൂിേഫോമിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.എന്നാല്‍ രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ഇല്ലാത്ത വിഷമമാണ് ചില സംഘടനകള്‍ശക്കന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

ഒന്നാം വര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമാണ് പുതിയ യൂണിഫോം ആയ പാന്റും ഷര്‍ട്ടുമണിഞ്ഞെത്തിയത്. ചിലര്‍ ചൊവ്വാഴ്ച തന്നെ പുതിയ യൂണിഫോമിട്ടാണ് സ്കൂളില് വന്നത്.
ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷനായി. സിനിമാ താരം റിമ കല്ലിങ്കല്‍, പൊലീസില്‍ ജെന്‍ഡര്‍ ന്യൂടല്‍ യൂണിഫോം നടപ്പാക്കുന്നതിന് പോരാടിയ പൊലീസുദ്യോഗസ്ഥ വിനയ എന്നിവര്‍ പങ്കെടുത്തു. സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്ബിലാട്, ജില്ലാ പഞ്ചായത്തംഗം പി പി പ്രേമ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button