KeralaLatest

കറിയില്‍ ഉപ്പ് കൂടിയാല്‍

“Manju”

ഒരു കറി ഉണ്ടാക്കി കഴിഞ്ഞാല്‍ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാല്‍ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഉപ്പ് കൂടിയാല്‍ അല്‍പ്പം തേങ്ങപാല്‍ ചേര്‍ക്കാം.
ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ കറിയില്‍ രുചി ക്രമീകരിക്കപ്പെടും.
ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം. കറി തണുത്ത ശേഷം വേണമെങ്കില്‍ കിഴങ്ങു കഷ്ണം മാറ്റി വെയ്ക്കാം.
ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് കുറഞ്ഞ് കിട്ടും.
അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതും ഗുണകരമാണ്.
സവാള വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്താല്‍ ഉപ്പ് കുറഞ്ഞ് കിട്ടും.

Related Articles

Back to top button