IndiaLatest

എല്‍ഐസി- ഐപിഒയ്ക്ക് അംഗീകാരം

“Manju”

ഡല്‍ഹി ;ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി. 2022 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ചെയ്യും.

അതെ സമയം വിറ്റഴിക്കുന്ന ഓഹരികളുടെ അനുപാതവും വിലയും സമിതി പിന്നീട് തീരുമാനിക്കും. മുന്‍ സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ ഓഹരിവില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം മൂലം നീണ്ടു പോവുകയായിരുന്നു. 2021-22 ബജറ്റില്‍ നടപ്പ് വര്‍ഷംതന്നെ എല്‍ഐസിയുട ഓഹരി വില്‍പനയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

അതെ സമയം ഐപിഒയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തം മൂല്യം കണക്കാക്കാന്‍ മില്ലിമാന്‍ അഡൈ്വസേഴ്‌സിനെ ചുമതലപ്പെടുത്തി. ചെയര്‍മാന്‍ സ്ഥാനത്തിനുപകരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍ എന്നീ പദവികള്‍ കൊണ്ടുവന്നു

Related Articles

Back to top button