KeralaLatestThiruvananthapuram

പാചക വാതകത്തിന് വില കുത്തനെ കൂട്ടി

“Manju”

തിരുവനന്തപുരം: കേരളപ്പിറവി സമ്മാനമായി പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. അടുത്തിടെയെങ്ങും ഇത്രയും വില കൂട്ടിയിട്ടില്ല. ഇന്ന് വില വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം രൂപ കടന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വിലവര്‍ദ്ധിച്ചിട്ടില്ല.
ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് പാചകവാതകം. പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വന്‍ വിലക്കുറവിന് ഇടയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പാചക വാതകത്തിന് ഇടക്കിടെയുണ്ടാകുന്ന വന്‍ വിലക്കയറ്റത്തെപ്പറി കേന്ദ്രമോ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോ ഒരക്ഷരം പോലും മിണ്ടുന്നില്ല. ജനങ്ങളുടെ ചോദ്യത്തില്‍ നിന്ന് അവര്‍ ഒളിച്ചോടുകയാണ്. ജനങ്ങളുടെ നടുവൊടിയുമ്പോഴും എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

വാണിജ്യ സിലിണ്ടറിന്റെ വിലക്കയറ്റം ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയിലുള്‍പ്പടെ വന്‍ വര്‍ദ്ധനവിന് ഇടയാക്കും. ഇത് സാധരണക്കാരെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് പെട്രോളിനും ഡീസലിനും പതിവുപാേലെ വില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

Related Articles

Back to top button