IndiaLatest

രാജ്യം ആണവോര്‍ജ്ജ രംഗത്ത് മികച്ച പുരോഗതി കൈവരിച്ചു; ജിതേന്ദ്ര സിംഗ്

“Manju”

ഡല്‍ഹി ;രാജ്യം ആണവോര്‍ജ്ജ രംഗത്ത് മികച്ച പുരോഗതി കൈവരിച്ചതായി ആണവോര്‍ജ്ജ വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിംഗ്. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 40 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൂടംകുളം ആണവോര്‍ജ്ജ പദ്ധതി വഴി രാജ്യത്തെ ഊര്‍ജ്ജരംഗത്ത് 55 ശതമാനം വര്‍ദ്ധനയാണുണ്ടായത്. നിലവില്‍ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച്‌ 2023ഓടെ മൂന്നും നാലും യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യ മൂന്ന് ഘട്ടങ്ങളായുള്ള തദ്ദേശീയമായി വികസിപ്പിച്ച ആണവോര്‍ജ്ജ പദ്ധതിയുടെ പൂര്‍ത്തീകരണ പാതയിലാണ്. ഇതിനൊപ്പം ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ സംവിധാനങ്ങള്‍ വിദേശപങ്കാളിത്തത്തോടെ സ്ഥാപിക്കുകയാണ്. ശുദ്ധമായ ഉര്‍ജ്ജനിര്‍മ്മാണമെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button