IndiaLatest

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ആധാര്‍ നമ്പറും വോട്ടര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതോടെ, ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ.

തിരഞ്ഞെടുപ്പു കമ്മിഷന്റെ പൈലറ്റ് പ്രോജക്‌ട് വിജയമായതോടെയാണ് തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഭേദഗതി ബില്‍ പാര്‍ലമെന്റ് നടപ്പുസമ്മേളനത്തില്‍ പാസാക്കാനാണ് സാദ്ധ്യത. അതേസമയം, അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരിഷ്‌കരണം പ്രാബല്യത്തില്‍ വരാനുള്ള സാദ്ധ്യത കുറവാണ്. ബില്ലവതരിപ്പിച്ച ശേഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്‌മ പരിശോധന ആവശ്യമാണ്. തുടക്കത്തില്‍ രണ്ടു തിരിച്ചറിയല്‍ കാര്‍ഡും തമ്മിലുള്ള ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കില്ലെങ്കിലും ബന്ധിപ്പിക്കാത്തവരുടെ വോട്ട് എളുപ്പത്തില്‍ നിരീക്ഷിക്കാനും സാധിക്കും.
നിലവില്‍, എല്ലാ വര്‍ഷവും 18 വയസ് തികയുന്നവര്‍ക്ക് ജനുവരിയിലാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുള്ളത്. ഇനി മുതല്‍ ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ കൂടി പട്ടിക പരിഷ്‌കരിക്കാനുള്ള അവസരം നല്‍കും.

Related Articles

Back to top button