KeralaLatest

പിഎസ് സി നിയമനം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് റീത്ത് സമർപ്പിച്ച്

“Manju”

മലപ്പുറം: പി എസ് സി റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിഎസ് സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു .തുടർന്ന് കവാടത്തിൽ റീത്തു വെച്ച് പ്രതിഷേധിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷനായി .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നൗഫൽ ബാബു ,യു.കെ അഭിലാഷ് ,സി.കെ. പാരിസ് ,സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി പി. നിധീഷ് ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഉമറലി ,പി .സുനിൽ ,പി മുഹമ്മദ് ,കെ .അഷറഫ് ,സഫീർ ജാൻ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button