KeralaKozhikodeLatest

പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയെ തീകൊളുത്തി യുവാവ്; ഇരുവരുടെയും നില ഗുരുതരം

“Manju”

വടകര : തിക്കോടി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. താല്‍കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കു (23) നേരെയാണ് ഈ ക്രൂരത. നന്ദു (27) എന്ന ആളാണ് തീ കൊളുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

പയ്യോളി സിഐ കെ.സി.സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
രാവിലെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കൃഷ്ണപ്രിയയോട് സംസാരിക്കുന്നതിനിടയില്‍ നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ് കൃഷ്ണപ്രിയക്കു കുറച്ചു സമയം ഓഫീസിനു മുന്നില്‍ കിടക്കേണ്ടി വന്നു. ഇരുവരും തിക്കോടി സ്വദേശികളാണ്. പോലീസും കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button