KeralaLatest

വീട്ടുകാരറിയാതെ വിവാഹം,​ മകന്റെ ഭാര്യയുടെ ഫോട്ടോ കണ്ട് പിതാവ് ഞെട്ടി

“Manju”

റിയാദ് : പത്ത് വര്‍ഷം മുമ്ബ് പിതാവ് രഹസ്യമായി വിവാഹം ചെയ്ത സ്ത്രീയെ വിവാഹം ചെയ്ത യുവാവ് വിവാഹ മോചനം തേടി കോടതിയില്‍.
ആറ് വര്‍ഷം മുമ്പ്, യുവാവ് യുവതിയെ പ്രണയിക്കുകയും മിസ്യാര്‍ ഉടമ്പടി പ്രകാരം വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍, വിവാഹത്തെ കുറിച്ച്‌ യുവാവ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ആറാം വര്‍ഷമായപ്പോള്‍ താന്‍ വിവാഹിതനാണെന്ന കാര്യം കുടുംബാംഗങ്ങളോട് പറയാന്‍ യുവാവ് തീരുമാനിച്ചു. തുടര്‍ന്ന് തന്റെ ഭാര്യയെ പരിചയപ്പെടുത്തി നല്‍കാനായി മൂന്നാമതൊരാളെ യുവാവ് വീട്ടിലേക്ക് അയച്ചു. മകന്റെ ഭാര്യയെ കണ്ടതിന് പിന്നാലെ ഞെട്ടിപ്പോയ പിതാവ് പത്ത് വര്‍ഷം മുമ്പ് മിസ്യാര്‍ ഉടമ്പടി പ്രകാരം ഇതേ യുവതിയെ വിവാഹം ചെയ്തിരുന്നെന്നും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും പിരിഞ്ഞതായും പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ മകന്‍ വിവാഹ മോചനത്തിനായി തീരുമാനിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
സുന്നി ഇസ്ലാം മത വിഭാഗത്തിലെ ഒരു തരം വിവാഹ ഉടമ്പടിയാണ് മിസ്യാര്‍ വിവാഹം. സാധാരണ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട അവകാശങ്ങള്‍ സ്ത്രീ തന്നെ ഉപേക്ഷിക്കുന്നതാണ് ഈ വിവാഹം. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകളാണ് ഈ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്.

Related Articles

Back to top button