IndiaKeralaLatest

ഉള്ളിവില ഉയരുന്നു: പൂഴ്ത്തിവപ്പ് തടയാന്‍ നടപടി ആവശ്യപ്പെട്ട് ഒഡീഷ ഭക്ഷ്യവകുപ്പ്

“Manju”

സിന്ധുമോൾ. ആർ

ഭുവനേശ്വര്‍: ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവപ്പ് തടയാന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഒഡീഷ ഭക്ഷ്യവകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചു. ഉള്ളിവിലയില്‍ ശ്രദ്ധകൊടുക്കാനും മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളില്‍ ആവശ്യമായ പരിശോധന നടത്തി പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ പറയുന്നു. അതുവഴി ജനങ്ങള്‍ക്ക് ആവശ്യമായ ഉളളി താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനാവും. വിവിധ ഉള്ളി ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ വിളവ് നശിച്ച സാഹചര്യത്തിലാണ് ഉള്ളിവില ക്രമാധീതമായി ഉയര്‍ന്നത്.

Related Articles

Back to top button