InternationalLatest

പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ല ;ഉത്തരകൊറിയ

“Manju”

പോംഗ്യാങ്: രാജ്യത്ത് ഇനി പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരകൊറിയ. അത് മാത്രമല്ല, ഒപ്പം ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്നും ഒഴിവുവേളകളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാനും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ രാജ്യത്ത് പത്ത് ദിവസത്തെ ദുഃഖാചരണമുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. 1994 തൊട്ട് 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന നേതാവാണ് കിം ജോങ്-ഉനിന്റെ പിതാവ് കിം ജോങ് ഇല്‍. ചരമദിനത്തിന്റെ അന്ന് പലചരക്ക് ഷോപ്പിംഗ് സ്റ്റാന്‍ഡുകളും നിരോധിച്ചിട്ടുണ്ട്.

ഇത് ആരെങ്കിലും പാലിക്കാതിരുന്നാല്‍ അവരെ ജയിലില്‍ അടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍, ഈ നിയമങ്ങള്‍ ലംഘിച്ചവരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നു. എന്നാല്‍, പിന്നീടൊരിക്കലും അവരെ ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഃഖാചരണ സമയത്ത് സ്വന്തം കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാല്‍ പോലും ഉറക്കെ കരയാന്‍ ആളുകളെ അനുവദിക്കില്ല എന്നാണ് റേഡിയോ ഫ്രീ ഏഷ്യ പറയുന്നത്. ഈ സമയത്ത് ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും പറയുന്നു. ഈ ദിവസങ്ങളില്‍ ദുഃഖം പ്രകടിപ്പിക്കാതെ കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ ദുഃഖാചരണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുമുണ്ട്.

Related Articles

Back to top button