LatestThiruvananthapuram

ശാന്തിഗിരിയുടെ പിരപ്പൻകോട് ഏജൻസി ഉദ്ഘാടനം ചെയ്തു.

“Manju”

പിരപ്പൻകോട് ; ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ ഏജൻസി രാവിലെ 10.30 ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയൻ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് വാർഡ് മെമ്പർ അനി.കെ. മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആർട്സ് & കൾച്ചർ അസിസ്റ്റന്റ് ജനറൽമാനേജർ എം.പി.പ്രമോദ്. സന്നിഹിതനായിരുന്നു. സി.പി.ഐ.(എം.) മാണിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ആർ. അനിൽ ആദ്യവില്പന നടത്തി. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി ആദ്യ വില്പന ഏറ്റുവാങ്ങി.

വാതരോഗങ്ങൾ, മുട്ടുവേദന, നടുവേദന, ഉളുക്ക്, ചടവ്, ഷോൾഡർ പെയിൻ, പ്രമേഹരോഗങ്ങൾ, ബി.പി., കൊളസ്ട്രോൾ, മാനസീക പിരിമുറുക്കും, ഉറക്കക്കുറവ്, മൈഗ്രയിൻ, മൂത്രക്കല്ല്, ഇസ്നോഫീലിയ, പൈൽസ്, അലർജി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മുഖക്കുരു, ആസ്മ, അമിതവണ്ണം, യൂറിക്കാസിഡ്, തൈറോയിഡ്, വെള്ളപോക്ക്, സ്ത്രീകൾക്കുണ്ടാകുന്ന ഉഷ്ണരോഗങ്ങൾ എന്നിവയ്ക്ക് ചികിത്സാ സൗകര്യവും ഡോക്ടറുടെ സേവനവും ലഭ്യമാണ്.

എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 5 മണിവരെ ഡോ.ബുർഹാന അജ്മി രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്ന് നിർദ്ദേശിക്കും. രാമക‌ൃഷ്ണൻ വൈദ്യരുടെ മർമ്മ ചികിത്സാ സൗകര്യവും ലഭ്യമാണ്. ഇതിലേക്കായി മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്. അങ്ങാടി മരുന്നുകൾ, പൂജാസാധനങ്ങൾ, പ്രസവരക്ഷാ ഔഷങ്ങൾ എന്നിവയും ലഭ്യമായിരിക്കും.
ലൈസൻസി ശിവദാസ് പി., ഫോൺ.98460 88935

Related Articles

Back to top button