KeralaLatest

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തും

“Manju”

അഭിമാന നിമിഷം; ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക  ഉയർത്തും | Indian flag|UN security council

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ത്രിവര്‍ണ്ണപതാക സ്ഥാപിയ്ക്കുന്നത്. 5 പുതിയ തത്ക്കാലിക അംഗങ്ങളുടെ 2 വര്‍ഷ കാലാവധിയാണ് ഇന്ന് ആരംഭിയ്ക്കുക.

എന്നാല്‍ ഇന്ത്യയ്ക്ക് പുറമേ നോര്‍വ്വേ, കെനിയ, അയര്‍ലന്റ് , മെക്‌സിക്കോ എന്നിവയും പുതുതായി ഇന്ന് സുരക്ഷാ സമിതിയുടെ ഭാഗമാകും. യു.എസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പതാക സ്ഥാപിയ്ക്കുക. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിയ്ക്കും.

Related Articles

Back to top button