IndiaLatest

ഭീകരത ഇല്ലാതാക്കിയാല്‍ സഹായമെത്തിക്കുന്ന കാര്യം പരിഗണനയില്‍

“Manju”

ന്യൂഡല്‍ഹി: അഫ്ഗാന്‍ ജനതയ്‌ക്കായി എന്തുസഹായവും എത്തിക്കാന്‍ തയ്യാറാണെന്ന് എസ്.ജയശങ്കര്‍. ഭീകരത ഇല്ലാതാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന നയം താലിബാന്‍ സ്വീകരിക്കണമെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. മദ്ധ്യേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ജയശങ്കര്‍ നയം വ്യക്തമാക്കിയത്. എല്ലാ മദ്ധ്യേഷ്യന്‍ രാജ്യങ്ങളും അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനായി ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

മദ്ധ്യേഷ്യന്‍ രാജ്യങ്ങളുടെ മൂന്നാമത് സമ്മേളനമാണ് ഇന്ത്യയില്‍ നടക്കുന്നത്. രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യ വ്യാപാര വികസന കൂട്ടായ്മകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. മേഖലയില്‍ നിരന്തരമായ ഭീകരതയാല്‍ കൊടും ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്ന അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ ഏറെ ആശങ്കാകുലരാണെന്നും എല്ലാവരും സംയുക്തമായി അഫ്ഗാനെ സഹായിക്കുകയാണ് വേണ്ടതെന്നും ജയശങ്കര്‍ ആവര്‍ത്തിച്ചു.

അഫ്ഗാന്‍ വിഷയത്തില്‍ മേഖലയില്‍ ജനാധിപത്യം പുലരാന്‍ വിഘാതമായി നിലനില്‍ക്കുന്ന അന്തരീക്ഷം മാറണമെന്ന് നയം ഇന്ത്യ ആവര്‍ത്തിച്ചു.അതിന് നിലവിലെ അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മയക്കുമരുന്ന് കടത്തും വ്യാപകമാണ്. ഒപ്പം ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതയും നിര്‍ത്തലാക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. തുര്‍ക്മേനിസ്ഥാന്‍, കസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button