IndiaLatest

മാധവനും കുടുംബവും ദുബായിലേക്ക് താമസം മാറി

“Manju”

ചെന്നൈ: മാധവനും കുടുംബവും ദുബായിലേക്ക് താമസം മാറി, മകന്‍ ഒളിംബിക്സിന് തയ്യാറെടുക്കുന്നു. മകന്‍ വേദാന്തിന് ഒളിമ്പിക്സിനായി തയാറെടുക്കുന്നതിന് വേണ്ടി കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി നടന്‍ മാധവന്‍.
‘നീന്തല്‍ താരമായ വേദാന്ത് നിരവധി അന്തരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം മുംബൈയിലെ വലിയ സ്വിമ്മിങ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നു.
മകന്‍ എന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ല. എനിക്കോ ഭാര്യയ്‌ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വയങ്ങളുണ്ട്. അതിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നത്’- മാധവന്‍ വ്യക്തമാക്കി.
ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് സീരിസില്‍ മാധവന്. റോക്കട്രി: ദ നമ്ബി എഫക്‌ട് എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമ. എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്ബി നാരായണന്റെ കഥ പറയുന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ് മാധവന്‍.

Related Articles

Back to top button