IndiaLatest

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ലക്നൌ: വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.ലൈറ്റ് ഹൗസ് പ്രൊജക്ടിന് കീഴില്‍ നഗരങ്ങളില്‍ താമസിക്കുന്ന വീടില്ലാത്തവര്‍ക്ക് 1,040 ഫ്‌ളാറ്റുകളാണ് വിതരണം ചെ്യ്യാന്‍ ഒരുങ്ങുന്നത്.പ്രധാനമന്ത്രി ആവാസ് യോജനയുമായി സംയോജിപ്പിച്ച്‌ നടത്തുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. 12.59 ലക്ഷം രൂപയാണ് ഒരു ഫ്‌ളാറ്റിന്റെ നിര്‍മ്മാണ ചിലവ് .

ലൈറ്റ് ഹൗസ് പദ്ധതിയുടെ കീഴില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം ആവശ്യപ്പെട്ട് 14 സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ ആറ് സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. ഉത്തര്‍പ്രദേശിന് പുറമേ , മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, ത്രിപുര, എന്നീ സംസ്ഥാനങ്ങളാണ് ലൈറ്റ് ഹൗസ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button