IndiaLatest

ഒന്നും ചെയ്യാതെ കമ്പനി പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കി.!

“Manju”

ഒന്നും ചെയ്യാതെ അഞ്ച് വര്‍ഷം ജോലി ചെയ്ത യുവാവിന് കമ്പനി പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കി, പരസ്യത്തിലെ വാചകം പോലെ ഒരു സംഭവം ഇതാ..
ഒരു ജോലിയില്‍ ഒന്നും ചെയ്യാതെ അഞ്ച് വര്‍ഷം തുടരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ, അഥവാ ജോലി എടുക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കമ്പനി അയാളെ അധികമിരുത്തുകയും ചെയ്യില്ല.  അയാള്‍ക്ക് പ്രമോഷനും ശമ്ബള വര്‍ദ്ധനവും നല്‍കും എന്ന് കരുതുന്നുണ്ടോ ?
ജോലിക്കിടയില്‍ ഒരു മണിക്കൂറില്‍ എത്ര ഓര്‍ഡറുകളുടെ വിവരങ്ങള്‍ പ്രോസസ് ചെയ്യണം എന്ന കമാന്‍ഡ് മാത്രമാണ് ഇയാള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതിനായി അഞ്ച് മിനിട്ട് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് വര്‍ഷത്തിനകത്ത് നിരവധി ജോലികള്‍ തേടിയെത്തിയെങ്കിലും ഈ ജോലി വിട്ട് പോകാന്‍ ഇയാള്‍ക്ക് മടിയായിരുന്നു. ഇതിനിടെ ഒരിയ്ക്കലും ലീവെടുക്കാതെ ജോലി ചെയ്തു എന്ന് കാണിച്ച്‌ കമ്പനി രണ്ടുതവണ ശമ്പളം കൂട്ടി നല്‍കുകയും ചെയ്തു. അടുത്തിടെ കമ്പനി, യുവാവ് ചെയ്തിരുന്ന ജോലി പ്രോഗ്രാമിലൂടെ ചെയ്യാനാവുമെന്ന് വൈകി കണ്ടെത്തി. എന്നാല്‍ ഇത്രയും സമര്‍ത്ഥനായ പിഴവ് വരുത്താത്ത ഉദ്യോഗസ്ഥനെ പിരിച്ച്‌ വിടാന്‍ കമ്പനി തയ്യാറായില്ല. അതിനാല്‍ ശമ്പള വര്‍ദ്ധനവോടെ മറ്റൊരു പോസ്റ്റിലേക്ക് പ്രമോഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കമ്പനിയിലെ എന്റെ ജോലി എന്താണെന്ന് എന്റെ ഭാര്യക്ക് പോലും അറിയില്ലായിരുന്നു എന്നാണ് തന്റെ ജോലിയെ കുറിച്ച്‌ യുവാവ് പ്രതികരിച്ചിരിക്കുന്നത്.

Related Articles

Back to top button