IndiaLatest

പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

“Manju”

ചെ​ന്നൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ കെ.​എ​സ്.​സേ​തു​മാ​ധ​വ​ന്‍ (94)അ​ന്ത​രി​ച്ചു.  ചെ​ന്നൈ​യി​ല്‍ വച്ചായിരുന്നു അ​ന്ത്യം. ക​മ​ല്‍​ഹാ​സ​ന്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച “ക​ണ്ണും ക​ര​ളും’ ആ​ണ് അദ്ദേത്തിന്റെ ആ​ദ്യ മ​ല​യാ​ള സി​നി​മ. മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സാ​ഹി​ത്യ​കൃ​തി​ക​ള്‍ സി​നി​മ​യാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ്. ഓ​പ്പോ​ള്‍, ച​ട്ട​ക്കാ​രി, അ​ര​നാ​ഴി​ക നേ​രം, ഓ​ട​യി​ല്‍ നി​ന്ന്, അ​ടി​മ​ക​ള്‍, അ​ച്ഛ​നും ബാ​പ്പ​യും, ക​ര​കാ​ണാ​ക്ക​ട​ല്‍, പ​ണി തീ​രാ​ത്ത വീ​ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍. മ​ല​യാ​ള​ത്തി​ന് പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തു.

 1931-ല്‍ സുബ്രഹ്‌മണ്യന്‍-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദമെടുത്ത സേതുമാധവന്‍ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എല്‍.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

Related Articles

Back to top button