IndiaLatest

100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച്‌ നരേന്ദ്ര മോദി

“Manju”

75ാം സ്വാതന്ത്ര്യദിനാഘോഷം; നൂറ്​ ​ലക്ഷം​ കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച്​ മോദി | PM Modi announces Rs 100 lakh crore Gati Shakti plan for economic growth | Madhyamam

ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിന ആഘോഷത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യം നേരിടുന്ന വെല്ലുവിളികളും നേട്ടങ്ങളും അക്കമിട്ട് പറഞ്ഞ മോദി 100 ലക്ഷം കോടി രൂപയുടെ ഗതി ശക്തി പ്ലാന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും വളര്‍ച്ചയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമ്ബത്തിക പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക സംരംഭകരെയും നിര്‍മാതാക്കളെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. പുതിയ സാമ്ബത്തിക മേഖല വികസിപ്പിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
രാവിലെ ഏഴ് മണിക്ക് മുമ്ബായി ചെങ്കോട്ടയിലെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. നരേന്ദ്ര മോദി എത്തിയ ഉടനെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ വകുപ്പ് സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയില്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസ നേര്‍ന്നു. ദേശീയ പതാക ഉയര്‍ത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം തുടങ്ങിയത്. നെഹ്രുവിനെയും പട്ടേലിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
കൊവിഡ് കാലത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും ശുചീകരണ തൊഴിലാളികെയുമെല്ലാം മോദി അഭിനന്ദിച്ചു. ടോക്കിയ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ അത്‌ലറ്റുകള്‍ ഇന്ന് നമ്മോടൊപ്പം ഇവിടെയുണ്ട്. അവരുടെ നേട്ടം ആഘോഷിക്കാനും അവരെ അനുമോദിക്കാനും രാജ്യത്തോട് ആവശ്യപ്പെടുന്നു. വിഭജനകാലത്തെ വേദനകള്‍ നമുക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇന്നലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തു. ആഗസ്റ്റ് 14 ഇനി വിഭജന ഭീതി ഓര്‍മ ദിനമായി രാജ്യം ആചരിക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ലക്ഷ്യം സമ്ബൂര്‍ണ വികസനമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ അത് നേടണം. സമൂഹത്തിലെ എല്ലാവരിലേക്കും വികസനം എത്തിക്കണം. അതിനു വേണ്ടിയാണ് ആയുഷ്മാന്‍ ഭാരത്, ഉജ്വല യോജന, പെന്‍ഷന്‍ യോജന, ആവാസ് യോജന തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഒബിസി ബില്ല് പാസാക്കിയത്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതാണ് ഈ ബില്ല് എന്നും മോദി പറഞ്ഞു.
ഏഴ് വര്‍ഷം മുമ്ബ് ഇന്ത്യ 800 കോടി ഡോളറിന്റെ മൊബൈല്‍ ഫോണ്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 300 കോടിയുടെ മൊബൈല്‍ ഇന്ത്യ കയറ്റുമതി ചെയ്യുകയാണ്. ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കണം. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ചെറുകര്‍ഷകരെ ശാക്തീകരിക്കുമെന്നും മോദി പറഞ്ഞു.

Related Articles

Back to top button