KeralaLatest

കോഴിക്കോട് മെഡിക്കൽ കോളജിലെ 163 ജീവനക്കാർ ക്വാറന്റീനിൽ

“Manju”

 

കോഴിക്കോട്• ഗവ. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടിയ 5 വയസ്സുകാരനും ഗർഭിണിക്കും കോവിഡ്–19 സ്ഥിരീകരിച്ചതിനാൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 163 പേരോടു ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു.
വയറുവേദനയ്ക്കാണു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ ചില കയലകൾ കണ്ടു. തുടർന്ന് ശസ്ത്രക്രിയ നടത്താൻ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് മാറ്റി. അവിടെ സർജറിക്ക് മുന്നോടിയായി മുൻകരുതൽ എന്ന നിലയിൽ കുഞ്ഞിനു കോവിഡ് പരിശോധന കൂടി നടത്താൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗർഭിണി ഗൈനക്കോളജി വിഭാഗത്തിലാണു ചികിത്സ തേടിയത്.
ക്വാറന്റീനിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെ പലരുടെയും സ്രവം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും ഫലം നെഗറ്റീവാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് രോഗികളുമായി ബന്ധപ്പെട്ടെന്നു സംശയിക്കുന്നവരോടു വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. എല്ലാവരുടെയും സ്രവം പരിശോധിച്ച് നെഗറ്റീവാണെങ്കിൽ ജോലിയിൽ പ്രവേശിക്കാം.

Related Articles

Back to top button