ErnakulamLatest

‘ കാരുണ്യം’ – എറണാകുളം ക്യാമ്പ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു

“Manju”

എറണാകുളം : ആശ്രമത്തിൽ കടന്നുവരുന്ന ഓരോ സമയവും ജീവന്റെ കർമഗതിയിൽ മാറ്റം വരണമെന്ന ചിന്ത ഉണ്ടായിരിക്കണമെന്നും ആത്മസമർപ്പണം എന്നത് അന്ധമായ വിശ്വാസമാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ‘കാരുണ്യം’ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.  ഗുരുപരമ്പരയെ എങ്ങനെ നിലനിർത്തണം, സന്ന്യാസ പരമ്പര എന്നാൽ എന്താണ് എന്നീ വിഷയങ്ങളെപ്പറ്റി സ്വാമി വിശദമായി സംസാരിച്ചു. ‘സ്വാമിയോടൊപ്പം’ സംവാദത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മറുപടി നൽകി. ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു.

സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ജനനി തേജസി ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുത്തു. വേണുഗോപാലൻ എൻ.പി, സതീശൻ.ആർ, അഡ്വ. സന്തോഷ് കുമാർ.കെ.സി, ക്യാപ്റ്റൻ മോഹൻദാസ്.കെ, വിജയൻ മാച്ചേരി, അനൂപ്.റ്റി.പി, ശാലിനി പ്രുതി തുടങ്ങിയവർ സംബന്ധിച്ചു.
ബോധവൽക്കരണ ക്ലാസ്സുകൾ, സംവാദങ്ങൾ , അന്താക്ഷരി, ക്വിസ്സ് മത്സരം എന്നിവ ക്യാമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. ആശ്രമത്തിലെ യുവജന സാംസ്ക്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Back to top button