InternationalKeralaLatest

അമേരിക്കന്‍ കമ്പനി എട്ടു വര്‍ഷം മുന്‍പ് ബാക്റ്റീരിയയെ ചെറുക്കാന്‍ വികസിപ്പിച്ച ഓയിന്റ്മെന്റു് 30 സെക്കന്‍ഡിനുള്ളില്‍ കൊറോണ വൈറസിനെ നശിപ്പിക്കും!

“Manju”

വാഷിങ്ടണ്‍ : കോവിഡിനെ ചെറുക്കാന്‍ അമേരിക്കന്‍ ഫാര്‍മ കമ്പനിയുടെ ഓയിന്റ്മെന്റ് വിപണിയിലെത്തുന്നു. കൊറോണ വൈറസ് ശരീരത്തിനകത്തു കയറുന്നതു തടയാനുള്ള ആദ്യ പ്രതിരോധ മാര്‍​ഗ്ഗമായി ഈ ഓയിന്റ്മെന്റ് ഉപയോ​ഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇതിന് അനുമതിയും നല്‍കിയിട്ടുണ്ട്.

അഡ്വാന്‍സ് പെനിട്രേഷന്‍ ടെക്നോളജി (എപിടി) എന്ന ഫാര്‍മാ കമ്പനിയാണ് ഓയിന്റ്മെന്റ് അവതരിപ്പിച്ചത്. കൊറോണ വൈറസ് അടക്കമുള്ള അണുബാധകളെ ഈ ഓയിന്റ്മെന്റ് നശിപ്പിക്കുമെന്ന് തെളിഞ്ഞതായി പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഓയിന്‍റ്മെന്‍റ് പുരട്ടി 30 സെക്കന്‍ഡിനുള്ളില്‍ വൈറസ് നശിക്കുമെന്നാണ് ലാബ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നന്നത്.

മൂക്കിലൂടെ വൈറസ് അകത്തുകടക്കുന്നത് ഈ ഓയിന്റ്മെന്റിന്റെ ഉപയോ​ഗം വഴി തടയാനാകുമെന്ന് തെളിഞ്ഞതായി എപിടി കമ്പനി സിഇഒയും സ്ഥാപകനുമായ ഡോ. ബ്രയാന്‍ ഹൂബര്‍ പറഞ്ഞു. അതേസമയം വായിലൂടെയും കണ്ണിലൂടെയും വൈറസ് ശരീരത്തില്‍ പ്രവേശിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

എട്ടു വര്‍ഷം മുന്‍പ് ബാക്റ്റീരിയയെ ചെറുക്കാന്‍ വികസിപ്പിച്ച ഓയിന്‍റ്മെന്‍റാണ് പുതിയ പരീക്ഷണങ്ങളിലൂടെ കോവിഡ് വൈറസിനെതിരേ ഉപയോഗിക്കുന്നത്. ഓയിന്റ്മെന്റ് ഉപയോ​ഗിക്കാന്‍ വളരെ എളുപ്പമാണെന്നും കുറിപ്പടിയില്ലാതെ ഏതു മരുന്നു കമ്ബനിയില്‍ നിന്നും ഇത് വാങ്ങാനാകുമെന്നും എപിടി അറിയിച്ചു. ടി3എക്സ് എന്ന പേരിലാണ് ഓയിന്റ്മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button