KeralaLatest

ആരാധനാലയത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാന്‍ പാടില്ല

“Manju”

 

ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാള്‍, പെരുനാള്‍ പ്രാര്‍ഥന യോഗങ്ങള്‍ മുതലായവ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്നതിന്റെ ഭാഗമായി ചടങ്ങുകള്‍ നടക്കുന്ന ക്ഷേത്ര/പള്ളി കോമ്പൌണ്ടുകളിലും മൈതാനങ്ങളിലും പരമാവധി 200 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുവാന്‍ പാടുള്ളു. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍/ വഴിപാടുകള്‍ എന്നിവ ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി ലളിതമായി നടത്തേണ്ടതാണ്.

ആചാരപരമായി നടത്തുന്ന പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേരെയും ഔട്ട്‌ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേരെയും മാത്രമേ കാണികളായി അനുവദിക്കുവാന്‍ പാടുള്ളു. പരിപാടിക്ക് പ്രദേശത്തെ പൊലീസ് അധികാരികളില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഉത്സവം, തിരുനാള്‍, പെരുനാള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രസാദ വിതരണം, സദ്യ, നേര്‍ച്ച ഭക്ഷണ വിതരണം എന്നിവ ഒഴിവാക്കേണ്ടതാണ്.

പ്രദക്ഷിണം/ ഘോഷയാത്ര എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. നാട്ടാന പരിപാലന നിയമ പ്രകാരം വനം വകുപ്പിന്റെ അനുമതിയോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും മാത്രമേ ആനകളെ എഴുന്നള്ളിക്കുവാന്‍ പാടുള്ളു. ആരാധനാലയത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാന്‍ പാടുള്ളതല്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ ജില്ല കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

Related Articles

Back to top button